മൂന്നാറില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കു സഹായം ചെയ്തിരുന്ന ബീഹാര്‍ സ്വദേശി ജമീല്‍ സഫീക്കുളിനെ പോലീസ് പിടികൂടി. ഓഗസ്റ്റ് 28ന് രാത്രി മൂന്നാറിലെ എയിറ്റ് ലാന്‍ഡ് കോട്ടേജില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കു വേണ്ടി മാസങ്ങളായി പോലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളായ വഖാസിനും തെഹ്‌സീന്‍ അക്തറിനും മൂന്നാറില്‍ താമസസൗകര്യം ഒരുക്കിക്കൊടുത്തത് ജമീലായിരുന്നു. തീവ്രവാദികള്‍ പിടിയിലായതോടെ ഒളിവില്‍ പോയ ഇയാള്‍ ഗുജറാത്തിലും മുംബൈയിലുമായി താമസിച്ച് വരികയായിരുന്നു. മൂന്നാറില്‍ ചായക്കച്ചവടം നടത്തിയിരുന്ന ഇയാളെ നേരത്തെ ചായക്കട നടത്തിയിരുന്ന പ്രദേശത്ത് […]
The post ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളുടെ സഹായി മൂന്നാറില്‍ പിടിയില്‍ appeared first on DC Books.