ഇന്ത്യ പാക്ക് അതിര്‍ത്തിയായ കുപ്‌വാരയില്‍ പുലര്‍ച്ചെയുണ്ടായ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സും ഇന്ത്യന്‍ സൈനികരും തമ്മില്‍ വീണ്ടും നടത്തിയ ഫ്‌ളാഗ് മീറ്റിങില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ബിഎസ്എഫിലെയും റേഞ്ചേഴ്‌സിലെയും സെക്ടര്‍ കമാന്‍ഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് മീറ്റിങ്ങില്‍ പങ്കെടുത്തത്. ഇതിനു ശേഷമാണ് വീണ്ടും ആക്രമണം ഉണ്ടായത്.
The post പാക്ക് ആക്രമണം: ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു appeared first on DC Books.