തീവ്രവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ഒരു തരത്തിലുള്ള ചര്‍ച്ചകളും നടത്തില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. സാര്‍ക്ക് സമ്മേളനത്തിനിടെ പാക്ക് ആഭ്യന്തര മന്ത്രി നിസാര്‍ അലി ഖാനുമായി ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദവും ചര്‍ച്ചയും ഒന്നിച്ചുപോകില്ല എന്നതു തന്നെയാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പാക്കിസ്ഥാന്‍ അറുതി വരുത്താത്തിടത്തോളം അവരുമായി യാതൊരുവിധ ചര്‍ച്ചയുടെയും സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. മറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നും ആഭ്യന്തരമന്ത്രി ട്വിറ്ററില്‍ കുറിച്ചു. സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ കാഠ്മണ്ഡുവില്‍ നടക്കുന്ന […]
The post തീവ്രവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചയില്ല: ഇന്ത്യ appeared first on DC Books.