ആന്റണി, ഭാസ്‌കരന്‍, സഹീര്‍. പേരിന്റെ ആദ്യാക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആഭാസന്മാരായി സ്വയം അറിയപ്പെട്ട അവര്‍ ഭൗതിക മനസ്‌കരും നിരീശ്വരവാദികളുമായിരുന്നു. തങ്ങള്‍ താമസിക്കുന്ന ദേവത്തെരുവിനെ ആഭാസത്തെരുവ് എന്ന് പേരുമാറ്റുന്നതില്‍ വിജയിച്ച അവര്‍ അടുത്തതായി കൈവെച്ചത് ദൈവവിശ്വാസത്തിന്മേലായിരുന്നു. ഈശ്വര സങ്കല്പത്തെയും അതിനെ പ്രതീകവല്‍കരിക്കുന്ന നിര്‍ജ്ജീവ പ്രതിഷ്ഠകളെയും പ്രതീകാത്മകമായി പരിഹസിക്കാനായി അവര്‍ ആലും മാവും ചേര്‍ന്ന വൃക്ഷമായ ആത്മാവിന്റെ കീഴില്‍ ഒരു നിരീശ്വരപ്രതിഷ്ഠ നടത്തി. ഒളിയിടങ്ങളില്‍ ഗൂഢനിക്‌ഷേപങ്ങള്‍ കരുതിവെച്ച് ചരിത്രം കാത്തിരിക്കുകയാണെന്നറിയാതെ… അവിശ്വാസികള്‍ സ്ഥാപിച്ച വിമതദൈവത്തിനു മുന്നില്‍ സാക്ഷാല്‍ ഈശ്വരന്മാര്‍ സാധിച്ചു തരാത്ത […]
The post ഇനി നിരീശ്വരന്റെ അപദാനങ്ങള്‍ പാടാം appeared first on DC Books.