കണ്ണൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കെ. മനോജിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണനെ അന്വേഷണച്ചുമതല ഏല്പിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് ക്രൈംബ്രാഞ്ചിനു വിടാന്‍ തീരുമാനിച്ചതെന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ അറിയിച്ചു. കേസന്വേഷണം ഏറ്റെടുക്കാന്‍ എ.ഡി.ജി.പി സെപ്റ്റംബര്‍ 3ന് കണ്ണൂരിലെത്തും. അന്വേഷണ സംഘത്തെ എ.ഡി.ജി.പി തീരുമാനിക്കും. കേസിലെ പ്രതികളെ ഉടന്‍തന്നെ നിയമത്തിനു മുന്നിലെത്തിക്കാനാണു സര്‍ക്കാരിന്റെ ശ്രമം. ആക്രമണം നടന്ന പ്രദേശങ്ങളില്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. […]
The post കണ്ണൂര്‍ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും: ചെന്നിത്തല appeared first on DC Books.