മലയാളികള്‍ക്കുള്ള ഗായിക കെ.എസ് ചിത്രയുടെ ഓണസമ്മാനമായ പാട്ട് സോഷ്യല്‍ മീഡിയകളില്‍ ഹിറ്റാകുന്നു. ഓണം വന്നേ മനസ്സില്‍ ഓണം വന്നേ… എന്നു തുടങ്ങുന്ന ഗാനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. യുട്യൂബിലുള്ള പാട്ട് ഓഡിയോ സിഡിയായി പുറത്തിറക്കുന്നില്ല എന്നതാണ് ഇതിന്റെ സവിശേഷത. സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രയുടെ ആലാപന രംഗങ്ങളും കേരളത്തിലെ ഓണക്കാഴ്ചകളും കോര്‍ത്തിണക്കിക്കൊണ്ടാണ് പാട്ടിന്റെ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ജി. വിനുനാഥിന്റെ വരികള്‍ക്കു പി. ജി. രാഗേഷ് ഈണം പകര്‍ന്നിരിക്കുന്ന ഗാനം ലോകത്തിന്റെ വിവിധ കോണുകളിലുള്ള എല്ലാ മലയാളികള്‍ക്കുമായി ചിത്ര സമര്‍പ്പിച്ചിരിക്കുന്നത്.
The post മലയാളികള്‍ക്കായി ചിത്രയുടെ ഓണസമ്മാനം appeared first on DC Books.