84 ചിത്രങ്ങള്‍ അവാര്‍ഡിനു മത്സരിച്ച വര്‍ഷമായിരുന്നു 2012. ഐ.വി.ശശിയുടെ നേതൃത്വത്തിലുള്ള ജൂറി വിധിനിര്‍ണ്ണയത്തിന് പാടുപെട്ടു. പണിമുടക്ക് ദിനങ്ങളില്‍ പോലും പോലീസ് സംരക്ഷണയില്‍ ചിത്രങ്ങള്‍ കണ്ടുതീര്‍ത്ത് പ്രഖ്യാപന ദിവസം വെളുപ്പിനെ അഞ്ചുമണിക്കായിരുന്നു അന്തിമ തീരുമാനത്തില്‍ എത്തിയത്. 84 ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഏഴ് അവാര്‍ഡുകളാണ് കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തെ തേടിയെത്തിയത്. മലയാളസിനിമയുടെ പിതാവായ ജെ.സി.ഡാനിയലിന്റെ ജീവിതകഥ സത്യസന്ധമായി വെള്ളിത്തിരയില്‍ അവതരിപ്പിച്ച സെല്ലുലോയ്ഡിന്റെ നേട്ടം ജെ.സി.ഡാനിയലിനു കൂടിയുള്ള അംഗീകാരമായി മാറുന്നു. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട സെല്ലുലോയ്ഡ് പൃഥ്വിരാജിനെ [...]
The post സെല്ലുലോയ്ഡിന് ഏഴ് പുരസ്‌കാരങ്ങള്‍ appeared first on DC Books.