കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൊഴിലുറപ്പ് പദ്ധതിയില്‍ പരമ്പരാഗത വ്യവസായങ്ങളേയും ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ സംസ്ഥാന വികസന സമതി യോഗം ചേര്‍ന്നതുകൊണ്ടുമാത്രം കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആറുമാസത്തിലൊരിക്കല്‍ ചേരേണ്ട യോഗം ഒന്‍പത് മാസത്തിന് ശേഷമാണ് ചേരുന്നത്. സംസ്ഥാനത്തെ മാലിന്യപ്രശ്‌നം പൊട്ടിത്തെറിയുടെ വക്കിലാണെന്നും ഇതിന് അടിയന്തര പരിഹാരം കണ്ടെത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു. Summary in English: [...]
The post കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന് മുഖ്യമന്ത്രി appeared first on DC Books.