ശാശ്വതവും ആദര്‍ശപരവുമായ നീതിയും ധര്‍മ്മവുമാണ് എല്ലാ നീതിപീഠങ്ങളും ലക്ഷ്യമിട്ടിരിക്കുന്നത്. ഓരോ കാലഘട്ടത്തിലെയും സാഹചര്യങ്ങളും സാമൂഹികക്രമവും അതതു കാലത്തെ നീതിയെയും നീതിശാസ്ത്രത്തെയും സ്വാധീനിക്കുന്നു. ജീവിതത്തെ ഉത്കൃഷ്ടവും ക്ലേശരഹിതവുമാക്കുന്ന, ആക്കേണ്ട നീതി വ്യവസ്ഥ ചിലപ്പോള്‍ ജീവിതത്തെ അപകൃഷ്ടവും ക്ലേശഭരിതവുമാക്കുന്നു. രക്ഷിക്കാന്‍ കടപ്പെട്ടവര്‍ ശിക്ഷകരാകുന്ന അവസ്ഥ ഇതോടെ സംജാതമാകുകയാണ്. നീതിനിര്‍വഹണത്തിന്റെ ഉന്നതപീഠമായ കോടതി മനുഷ്യന്റെ ആശ്രയവും അത്താണിയുമാണ്. നിയമവ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ ഭീഷണികള്‍ക്കതിരെ കോടതി കയറാന്‍ കരളുറപ്പു കാട്ടുന്ന സുമനസ്സുകളുടെ കഥ പറയുന്ന നോവലാണ് കെ.എല്‍.മോഹനവര്‍മ്മയുടെ നീതി. സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകള്‍ […]
The post സാമൂഹ്യ ഭീഷണികള്‍ക്കെതിരെ ചില സുമനസ്സുകള്‍ appeared first on DC Books.