തെരുവില്‍ അലയുന്ന അനാഥരെയും മാനസികാസ്വാസ്ഥ്യം ബാധിച്ചവരെയും സംരക്ഷിക്കുകയും ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുകയും ചെയ്യുന്ന കോട്ടയം നവജീവന്‍ ട്രസ്റ്റി പി.യു.തോമസിന്റെ ജീവിതം സിനിമയാകുന്നു. ഫ്രാന്‍സിസ് പാപ്പ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ യേശു ക്രിസ്തുവായി വേഷമിടുന്നത് ബാബു ആന്റണിയാണ്. പ്രതാപ് പോത്തനാണ് പി.യു. തോമസായി ഫ്രാന്‍സിസ് പാപ്പയില്‍ വേഷമിടുന്നത്. കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത് സൈമണ്‍ പാറയ്ക്കല്‍. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിപിന്‍ മോഹനാണ്. ഗാനരചന കാവാലം നാരായണപ്പണിക്കര്‍.
The post പി.യു.തോമസിന്റെ ജീവിതം സിനിമയാകുമ്പോള്‍ ക്രിസ്തുവായി ബാബു ആന്റണി appeared first on DC Books.