കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് മനോജിന്റെ വധത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട സിപിഎം നേതാവ് പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജിനെതിരെ ഐടി ആക്ട് പ്രകാരം പോലീസ് കേസെടുത്തു. കതിരൂര്‍ പൊലീസാണ് കേസെടുത്തത്. ‘കൊലവിളിയും ഉപദേശങ്ങളുമായി വരുന്നവര്‍ ഒന്നോര്‍ക്കണം, ഞാനുമൊരു മകനാണ്. എന്റെ കുട്ടിക്കാലം ചോരയില്‍ മുക്കിയവര്‍, അച്ഛനെ ശാരിരികമായി തളര്‍ത്തിയവന്‍, ഞങ്ങളുടെ സുന്ദരേട്ടനെ വെട്ടിനുറുക്കിയവന്‍, തെരുവില്‍ കിടപ്പുണ്ടെന്നു കേട്ടാല്‍.. എന്നിലെ മകന്‍ സന്തോഷിക്കുക തന്നെ ചെയ്യും – എന്നതായിരുന്നു പോസ്റ്റ്. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ഇതിനെ […]
The post കണ്ണൂര്‍ കൊലപാതകം: പി. ജയരാജന്റെ മകനെതിരെ കേസ് appeared first on DC Books.