കഥപറയുമ്പോള്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ നടനും സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ശ്രീനിവാസന് ജാമ്യം. ഫെബുവരി 22ന് രാവിലെയാണ് ശ്രീനിവാസന്‍ കൊയിലാണ്ടി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തത്. കഥാകൃത്ത് സത്യചന്ദ്രന്‍ പൊയില്‍ക്കാവാണ് ശ്രീനിക്കെതിരെ പരാതി നല്‍കിയത്. കഥപറയുമ്പോള്‍ സിനിമയുടെ മൂലകഥയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവാദത്തിനിടെ ഒരു സിനിമാ പ്രസിദ്ധീകരണത്തില്‍ സത്യചന്ദ്രന്‍ പൊയില്‍ക്കാവിനെതിരെ ശ്രീനിവാസന്‍ നടത്തിയ അഭിപ്രായപ്രകടനമാണ് കേസിനാധാരം. പ്രസ്താവന മാനനഷ്ടത്തിന് ഇടയാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യചന്ദ്രന്‍ കൊയിലാണ്ടി ഒന്നാം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി കോടതി ഫയലില്‍ [...]
The post മാനനഷ്ടക്കേസില്‍ നടന്‍ ശ്രീനിവാസന് ജാമ്യം appeared first on DC Books.