ഹൃദയത്തെ കരുണകൊണ്ടു നിറയ്ക്കുകയും സ്‌നേഹത്തെ സര്‍വ്വചരാചരങ്ങളിലേക്കും പകരുകയും ചെയ്യാന്‍ വിതുമ്പുന്ന കാവ്യശോഭയാര്‍ന്ന കഥകള്‍ സമാഹരിച്ചിരിക്കുന്ന സാറാ ജോസഫിന്റെ പുസ്തകമാണ് കാടിന്റെ സംഗീതം. മനപ്രകൃതിയും പ്രകൃതിമനസ്സും ഒരേ താളലയത്തിലേയ്ക്കു സമ്മേളിക്കുന്ന നവ്യാനുഭൂതി നല്‍കുന്ന കഥകളാണ് പുസ്തകത്തതിന്റെ സവവിശേഷത. സ്ത്രീയുടെ പ്രകൃതിയും പ്രകൃതിയുടെ പെണ്‍മയും നിറഞ്ഞു നില്‍ക്കുന്നവയാണ് സാറാജോസഫിന്റെ കഥാലോകം. പ്രകൃതിയുടെ മനസിനേയും സ്ത്രീ മനസിനേയും സ്ഥിരം ചുഴിക്കുറ്റികളില്‍ നിന്ന് തുറന്നിരുന്ന രീതിയെ അട്ടിമറിച്ചുകൊണ്ട് വികേന്ദ്രിതവും എന്നാല്‍ രാഷ്ട്രീയോന്മുഖവുമായ ഒരു തുറന്നിടല്‍ സാറാജോസഫിന്റെ കഥകളുടെ അപൂര്‍വ്വതയാണ്. ആ അപൂര്‍വ്വതയാണ് കാടിന്റെ സംഗീതം […]
The post ഹൃദയത്തില്‍ കരുണ നിറയ്ക്കുന്ന കഥകള്‍ appeared first on DC Books.