ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യദുരന്തത്തിനുള്ള സാധ്യതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്. കത്തിന്റെ കോപ്പി ആഭ്യന്തരമന്ത്രിക്കും നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ മദ്യനയം പരാജയപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ആര്യങ്കാവ് വഴി കടത്താന്‍ ശ്രമിച്ച വ്യാജ സ്പിരിറ്റ് ഇതിന് ഉദാഹരണമാണെന്നും സുധീരന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കണമെന്നും ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം വേണമെന്നും സുധീരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഓണക്കാലത്താണ് ഏറ്റവും കൂടുതല്‍ മദ്യം വില്‍ക്കപ്പെടുന്നത്. എന്നാല്‍ […]
The post ഓണക്കാലത്ത് മദ്യദുരന്തത്തിന് സാധ്യത: വി.എം. സുധീരന്‍ appeared first on DC Books.