”എന്റെ കഥാപാത്രങ്ങളോട് പരമാവധി ദയയും നീതിയും പുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, പലപ്പോഴും എല്ലാത്തരം സാമീപ്യങ്ങള്‍ക്കും അപ്പുറത്ത് പടുകുഴികളില്‍ നില്‍ക്കുന്നവരായിട്ടാണ് അവരെനിക്ക് വെളിപ്പെട്ടിട്ടുള്ളത്. അവരുടെ ദുരന്തത്തില്‍ എനിക്കു പങ്കില്ല; അത് എന്റെ തന്നെ ദുരന്തമാകയാല്‍…” എന്ന് ‘ഒറ്റ’യെന്ന തന്റെ കഥാസമാഹാരത്തിന്റെ മുഖവുരയില്‍ വി.പി. ശിവകുമാര്‍ പറയുന്നു. മൃത്യുവും അതിജീവനവും സംവഹിക്കുന്ന കഥകളാണ് ശിവകുമാറിന്റേതെന്ന് വി.പി.ശിവകുമാറിന്റെ കഥകള്‍ എന്ന പുസ്തകത്തിന്റെ ആമുഖമായി ആര്‍.നരേന്ദ്രപ്രസാദും അഭിപ്രായപ്പെട്ടിട്ടുണ്ട്. അനിവാര്യമായ മരണമാണ് ശിവകുമാര്‍ ഉദ്ദേശിക്കുന്ന ദുരന്തമെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. മരണത്തിലൂടെ ഈ ലോകത്തു […]
The post കഥാപാത്രങ്ങളുടെ ദുരന്തം: കഥാകൃത്തിന്റെയും appeared first on DC Books.