ഉത്തരാധുനിക മലയാള കവിതയുടെ പരിണാമ ചരിത്രത്തില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ സാധിക്കാത്ത കവിതകള്‍ സമ്മാനിച്ച കവിയാണ് സെബാസ്റ്റ്യന്‍. അദ്ദേഹത്തിന്റെ മൂന്ന് നീണ്ട കവിതകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് നിശബ്ദതയിലെ പ്രകാശങ്ങള്‍. ‘നിശബ്ദതയിലെ പ്രകാശങ്ങള്‍’, ‘ബിനാലെ – ദൃശ്യങ്ങളുടെ സിംഫണി’, ‘മുങ്ങിനനഞ്ഞ പളുങ്കുമുത്തുകളുടെ ഉടയാട’ എന്നിവയാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്ന കവിതകള്‍. പ്രാര്‍ത്ഥനാഗീതം പോലെ പ്രകൃതിബിംബങ്ങളില്‍ കാവ്യചൈതന്യം പ്രകാശിക്കുന്ന കവിതയാണ് ‘നിശബ്ദതയുടെ പ്രകാശം’. മനുഷ്യനിലെ ദൈവിക രഹസ്യങ്ങള്‍ തിരയുന്ന ഒരു തീര്‍ത്ഥാടനമാണ് ഈ കവിതയുടെ സത്ത. കാറ്റും പൂക്കളും മേഘങ്ങളും നിശ്ശബ്ദതതയുമെല്ലാം അതിലെ […]
The post കവിപ്രതിഭയെ പരീക്ഷിക്കുന്ന ദീര്‍ഘകവിതകള്‍ appeared first on DC Books.