ജനനം മുതല്‍ മരണം വരെ അനുസ്യൂതം തുടരുന്ന നിരന്തര പ്രക്രിയയാണ് പഠനം. കുട്ടികളെപ്പോലെ തന്നെ മുതിര്‍ന്നവരും പഠിക്കാന്‍ കഴിവുള്ളവരാണെങ്കിലും പ്രായം കൂടുന്നതിനനുസരിച്ച് ഈ കഴിവ് കുറഞ്ഞു വരുന്നതായി കാണുന്നു. വിജയം സ്വാഗതാര്‍ഹവും പരാജയം അനഭിലഷണീയവുമെന്ന സാമൂഹ്യ കാഴ്ചപ്പാടാണ് മുതിര്‍ന്ന ആളുകളെ പഠനത്തില്‍നിന്നു പിന്തിരിപ്പിക്കുന്ന മുഖ്യഘടകം. കുട്ടികള്‍ക്കു പരാജയം പ്രശ്‌നമേയല്ല. അതുകൊണ്ട് അവര്‍ക്ക് അതിവേഗം പഠിക്കാന്‍ കഴിയുന്നു. വലിയ കുട്ടികള്‍ക്കും ഉയര്‍ന്ന ക്ലാസ്സിലെ കുട്ടികള്‍ക്കും പരാജയം മാനഹാനി ഉണ്ടാക്കുന്നതാണ്. തെറ്റായി ചെയ്തു പരാജയമടയുമെന്ന ഭയമാണ് മറ്റെന്തിനേക്കാളുമധികം സ്വാഭാവിക പഠനപ്രക്രിയയെ […]
The post കുട്ടികളിലെ പഠനവൈകല്യങ്ങള്‍ പരിഹരിക്കാം appeared first on DC Books.