കതിരൂര്‍ മനോജ് വധക്കേസിന്റെ അന്വേഷണം സിപിഎമ്മിലേക്ക് നീളുന്നതായി റിപ്പോര്‍ട്ട്. കൊലപാതകത്തില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന് പങ്കുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് ബോധ്യപ്പെട്ടു. മനോജിനെ ആക്രമിച്ച സംഘത്തെ ഏകോപിപ്പിച്ചത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചതായാണ് വിവരം. എന്നാല്‍ അയാളെ ക്രൈംബ്രാഞ്ചിന് കണ്ടെത്താനായില്ല. ബ്രാഞ്ച് സെക്രട്ടറിയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഇയാളുടെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. കൊലയ്ക്കു മുന്‍പ് ഫോണില്‍ ബന്ധപ്പെട്ടവരുടെ പേരു വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. […]
The post കതിരൂര്‍ മനോജ് വധം: അന്വേഷണം സിപിഎമ്മിലേയ്ക്ക് നീളുന്നു appeared first on DC Books.