സ്ത്രീയനുഭവങ്ങളുടെ മൂന്ന് വഴികളാണ് ഓരോരോ കാലത്തിലും എന്ന പുസ്തകത്തിലൂടെ ശ്രീജ കെ.വി കാട്ടിത്തരുന്നത്. ഓരോരോ കാലത്തിലും, കല്യാണസാരി, ലേബര്‍ റൂം എന്നിങ്ങനെയുള്ള മൂന്ന് നാടകങ്ങള്‍ ഇതുവരെ പറയാതിരുന്നതും, പറയാനാവാത്തതെന്ന് പറയപ്പെടുന്നതുമായ അനുഭവങ്ങളുടെ ഉള്ളരങ്ങുകളിലേക്ക് ചെന്ന് ജീവിതത്തിന്റെ രക്തവും മാംസവും സംഘര്‍ഷങ്ങളും മുന്നരങ്ങിലേക്ക് കൊണ്ടുവരുന്നു. 1905ല്‍ സ്മാര്‍ത്തവിചാരം ചെയ്യപ്പെട്ട് ഭ്രഷ്ടാക്കപ്പെട്ട കുറിയേടത്ത് താത്രി എന്ന സാവിത്രിയെ പുതിയൊരു കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന നാടകമാണ് ഓരോരോ കാലത്തിലും. സംഗീതത്തെയും കഥകളിയെയും ആനകളെയും ജ്യോതിഷത്തെയും നൃത്തത്തെയും ജീവിതത്തെയും പ്രണയിച്ചിരുന്ന താത്രിയെയാണ് ശ്രീജ ഈ […]
The post സ്ത്രീയനുഭവങ്ങളുടെ മൂന്ന് വഴികള്‍ appeared first on DC Books.