വിവാദങ്ങള്‍ സിനിമകള്‍ക്ക് പുത്തരിയല്ല. ഒരു പടി കടന്ന് സിനിമകളുടെ പ്രചരണത്തിനായി വിവാദങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കു പോലും പഞ്ഞമില്ലാത്ത മേഖലയാണത്. എന്നാലിതാ രണ്ട് ഓണച്ചിത്രങ്ങള്‍ ശരിക്കുള്ള വിവാദത്തില്‍ പെട്ടിരിക്കുന്നു. ഒന്ന് ഡയലോഗിന്റെ പേരിലാണെങ്കില്‍ അടുത്തത് ചിത്രീകരിച്ച ദൃശ്യത്തിന്റെ പേരിലാണെന്ന വ്യത്യാസവും ഉണ്ട്. പെരുച്ചാഴി, വില്ലാളിവീരന്‍ എന്നീ ചിത്രങ്ങളാണ് ഇത്തരത്തില്‍ വിവാദത്തിലായത്. പെരുച്ചാഴി എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ ആദിവാസികളെ അധിക്‌ഷേപിച്ചു എന്ന പരാതിയുമായി രംഗത്ത് വന്നത് സംവിധായകന്‍ ഡോ. ബിജുവാണ്. താരത്തിന്റെയും ചിത്രത്തിന്റെയും പേരു പറയാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ആദിവാസി സമൂഹം […]
The post പെരുച്ചാഴിയും വില്ലാളിവീരനും വിവാദത്തില്‍ appeared first on DC Books.