പ്രളയം രൂക്ഷമായ കശ്മീരില്‍ അഞ്ചു ലക്ഷത്തോളം പേര്‍ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രതികൂല കാലാവസ്ഥാ മൂലം സൈന്യത്തിന് ഇനിയും പലസ്ഥലങ്ങളിലും എത്തിപ്പെടാനായിട്ടില്ല. ട്രക്കുകളിലും ഹെലികോപ്റ്ററുകളിലുമായി 807 ടണ്‍ ഭക്ഷണസാമഗ്രികള്‍ കശ്മീര്‍ താഴ്‌വരയില്‍ എത്തിച്ചു. ജലനിരപ്പ് താഴ്ന്നതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഒരു ലക്ഷത്തി പതിനൊന്നായിരം പേരെ സൈന്യം ഇതിനകം രക്ഷപ്പെടുത്തിക്കഴിഞ്ഞു. പാക്കിസ്ഥാന്റെ 28 അംഗ ഗോള്‍ഫ് ടീമിനേയും നേപ്പാള്‍ അംബാസിഡറെയും ഉള്‍പ്പടെ രണ്ടായിരത്തിലധികം പേരെ സൈന്യം രക്ഷപ്പെടുത്തി. 153 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. പ്രളയത്തില്‍ 20,000 വീടുകള്‍ […]
The post കശ്മീര്‍ പ്രളയം: അഞ്ച് ലക്ഷം പേര്‍ കുടുങ്ങിക്കിടക്കുന്നു appeared first on DC Books.