സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ദിലീപ് നായകനാകും. 2015ല്‍ ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന സിനിമയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഭരതന്റെ നിദ്രയുടെ റീമേക്ക് സംവിധാനം ചെയ്തുകൊണ്ടാണ് സിദ്ധാര്‍ത്ഥ് അരങ്ങേറിയത്. നിദ്രയിലെ നായകനും അദ്ദേഹം തന്നെയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം പ്രിയനന്ദന്റെ ചിത്രത്തില്‍ വിനയ് ഫോര്‍ട്ടിനൊപ്പം അഭിനയിച്ചു കൊണ്ടിരിക്കുകയാണ് സിദ്ധാര്‍ത്ഥ്.
The post സിദ്ധാര്‍ത്ഥ് ഭരതന്റെ ചിത്രത്തില്‍ ദിലീപ് appeared first on DC Books.