കലാസാഹിത്യരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള മയില്‍പ്പീലി പുരസ്‌കാരം പ്രഖ്യാപിച്ചു. കവയിത്രി സുഗതകുമാരി, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ക്കാണ് ഈവര്‍ഷത്തെ പുരസ്‌കാരം. അമ്പതിനായിരം രൂപയും വെങ്കലശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൃഷ്ണ ജുവല്‍സും ശിവോഹം ടെമ്പിള്‍ ഓഫ് കോണ്‍ഷ്യസ്‌നസ്സ് ട്രസ്റ്റും സംയുക്തമായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 28ന് രാവിലെ 10ന് കണ്ണൂര്‍ മാസ്‌കോട്ട് പാരഡൈസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍നായര്‍ പുരസ്‌കാരം സമ്മാനിക്കും. കെ. ബാലചന്ദ്രന്‍ അധ്യക്ഷനായ കമ്മറ്റിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. ശിവോഹം […]
The post മയില്‍പ്പീലി പുരസ്‌കാരം പ്രഖ്യാപിച്ചു appeared first on DC Books.