മനുഷ്യമനസ്സുകള്‍ കമ്പ്യൂട്ടര്‍ പോലെയാണെന്ന് ചിലപ്പോഴൊക്കെ പറയാറുണ്ട്. കമ്പ്യൂട്ടറുകള്‍ മനുഷ്യമനസ്സു പോലെയാണെന്നാണ് പറയേണ്ടതെന്ന വാദവും നിലവിലുണ്ട്. അതെന്തുതന്നെയായാലും കമ്പൂട്ടറുകളിലെന്ന പോലെ നമ്മിലും വൈറസുകള്‍ പ്രവേശിക്കുന്നത് അസാധാരണമല്ല. മനുഷ്യന്‍ എന്ന കമ്പൂട്ടറിലേക്ക് അവിചാരിതമായി നാം ആഗ്രഹിക്കാത്ത പെരുമാറ്റമാതൃകകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നു. അത് ദുശീലങ്ങളോ അനാവശ്യഭയങ്ങളോ ആകാമെന്ന് മനശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സിഗരറ്റ് വലി, ലഹരി വസ്തുക്കളോടുള്ള അടിമത്തം തുടങ്ങിയ ദുശീലങ്ങളും പൊതുവേദിയില്‍ കയാറാനുള്ള ഭയം, വിമാനത്തില്‍ യാത്ര ചെയ്യാനുള്ള ഭയം തുടങ്ങിയ മനോവൈകല്യങ്ങളും അമിതാഹാരം കഴിക്കല്‍, അശ്രദ്ധ തുടങ്ങിയ സ്വഭാവ […]
The post ജീവിതവിജയം നേടാന്‍ എന്‍.എല്‍.പി appeared first on DC Books.