കശ്മീരില്‍ പ്രളയത്തില്‍ കുടുങ്ങിക്കിടന്ന 93 മലയാളികളെ കൂടി ഡല്‍ഹിയിലെത്തിച്ചു. സെപ്റ്റംബര്‍ 13ന് രാവിലെ ഏഴരയ്ക്കാണ് 69 പേരടങ്ങിയ ആദ്യസംഘത്തെ രക്ഷാപ്രവര്‍ത്തകര്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിച്ചത്. ഒമ്പത് മണിയോടെ 24 പേരടങ്ങുന്ന രണ്ടാംസംഘവുമെത്തി. പ്രളയത്തില്‍ കുടുങ്ങിയ മലയാളികളെ സഹായിക്കാന്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ പ്രത്യേക സഹായ ഡെസ്‌ക് തുറന്നിട്ടുണ്ട്. കേരള ഹൗസിലെ അസി. പ്രോട്ടോകോള്‍ ഓഫീസര്‍ ജോസഫിനെ ശ്രീനഗറില്‍ നിയോഗിച്ചിട്ടുണ്ട്. ഇനി നൂറോളം മലയാളികളെക്കൂടി മടക്കിയെത്തിക്കാനുണ്ട്. അതിനിടയില്‍ മഴകുറഞ്ഞതോടെ കശ്മീരില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. എന്നാല്‍ പ്രദേശത്ത് മഞ്ഞപ്പിത്തവും ടൈഫോയിഡും ഉള്‍പ്പെടെയുള്ള പകര്‍ച്ച […]
The post പ്രളയം: 93 മലയാളികളെ കൂടി രക്ഷിച്ചു appeared first on DC Books.