നാട്ടോര്‍മ്മ, അപരം, ഉടല്‍നഗരം എന്നീ മൂന്നുഭാഗങ്ങളിലായി അമ്പതുകവിതകള്‍ സമാഹരിച്ച പുസ്തകമാണ് ശരീരസമേതം മറൈന്‍ ഡ്രൈവില്‍. നാട്ടുവെളിച്ചത്തിന്റെ മണ്‍പാതയില്‍നിന്ന് മെട്രോനഗരത്തിന്റെ മഞ്ഞയിലേക്ക് ചേക്കേറിയ ചിത്രകാരന്‍ കൂടിയാണ് കവി. ചിത്രം വരയുടെ തുടര്‍ച്ച തന്നെയാണ് തന്റെ കവിത എന്ന് കവി പറയുന്നു. ചിലപ്പോള്‍ കവിതയുടെ തുടര്‍ച്ചയായി ചിത്രവും രണ്ടിന്റെയും മൂലകം ഒന്നുതന്നെയെന്ന് കവിയ്ക്ക് ബോദ്ധ്യവുമുണ്ട്. കാണാതായ ഒരു ലോകത്തിന്റെ അപ്പുറത്തേക്കുള്ള ഭാഷകൊണ്ട് വെളിപ്പെടാത്ത വിനിമയം തന്നെയാണ് കവിക്ക് കാവ്യരചനയും ചിത്രമെഴുത്തും നാടുകടത്തല്‍, മുഖലക്ഷണം, കക്കയം ഒരു ക്യാമ്പിന്റെ പേരല്ല, ജലജീവി, [...]
↧