പൊതു പൗരനിയമം കൊണ്ട് ലക്ഷ്യമിടുന്നത് ആചാരങ്ങളുടെ ഏകീകരമല്ല മറിച്ച് പൗരനിയമങ്ങളുടെ ഏകീകരണമാണെന്ന് ഹമീദ് ചേന്നമംഗലൂര്‍. ഡി സി അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് ഏകീകൃത സിവില്‍കോഡ് നമുക്ക് ആവശ്യമുണ്ടോ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നതിലെ തടസ്സം വോട്ട് ബാങ്കിലൂന്നിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇച്ഛാശക്തി ഇല്ലായ്മയാണ്. എല്ലാ മതസമൂഹങ്ങളിലും ലിംഗനീതി ഉറപ്പാക്കാന്‍ സിവില്‍ നിയമം അത്യാന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. വിശദമായ ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ഭരണഘടനാ നിര്‍മ്മാതാക്കള്‍ അംഗീകരിക്കുകയും ഭരണഘടനയുടെ ഭാഗമായി സ്വീകരിക്കുകയും […]
The post ലിംഗനീതി ഉറപ്പുവരുത്താന്‍ ഏകീകൃത സിവില്‍കോഡ് അത്യാന്താപേക്ഷിതം: ഹമീദ് ചേന്നമംഗലൂര്‍ appeared first on DC Books.