ജയലളിതയ്ക്കു പകരം ഒ. പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയാകും. കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെ ആസ്ഥാനത്തു ചേര്‍ന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗമാണു പനീര്‍ശെല്‍വത്തെ നേതാവായി ഐകകണ്‌ഠ്യേന തെരെഞ്ഞടുത്തത്. ഗവര്‍ണര്‍ കെ. റോസയ്യയെ സന്ദര്‍ശിച്ച പനീര്‍ശെല്‍വം, പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണ അറിയിച്ചുള്ള കത്തും കൈമാറി. ജയലളിതയുടെ വിശ്വസ്തനായ പനീര്‍ശെല്‍വം തമിഴ്‌നാട് രണ്ടാം തവണയാണ് മുഖ്യമന്ത്രിക്കസേരയിലേക്ക് എത്തുന്നത്. 2001ല്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നപ്പോഴാണ് പനീര്‍ശെല്‍വം ആദ്യം മുഖ്യമന്ത്രിയായത്. ആറുമാസത്തിനുശേഷം കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയപ്പോള്‍ പനീര്‍ശെല്‍വം സ്ഥാനമൊഴിഞ്ഞുകൊടുത്തു. […]
The post പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രി appeared first on DC Books.