യൂറോപ്പിലെയോ അമേരിക്കയിലേയോ പോലെയല്ല ഗള്‍ഫിലെ ജീവിതം. എപ്പോഴും തിരിച്ചുപോകാന്‍ തയ്യാറായി നില്‍ക്കുന്ന കെട്ടിവെച്ച ഒരു പെട്ടിയാണ് അതിന്റെ പ്രതീകം. ആധുനിക കേരളത്തിന്റെ നിര്‍മ്മിതിയില്‍ ആ കെട്ടിവെച്ച പെട്ടി വഹിച്ച പങ്ക് ചില്ലറയല്ലെന്ന് നാമെല്ലാം കണ്ണടച്ച് സമ്മതിക്കും. എന്നാല്‍ ആ പങ്കിനെക്കുറിച്ച് ആശ്രയിക്കാവുന്നതും ആധികാരികവുമായ ഒരു ഡോക്യുമെന്റേഷനും ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എല്ലാ നിലയ്ക്കും തോറ്റ ഒരു ജനതയാണ് ഗള്‍ഫിലെ പ്രവാസി മലയാളി എന്ന തിരിച്ചറിവില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് തയ്യാറാക്കിയ കുറിപ്പുകളാണ് മറുജീവിതം എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രവാസജീവിതത്തിന്റെ […]
The post പ്രവാസം എന്ന അപരലോകത്തെക്കുറിച്ച് ചില കുറിപ്പുകള്‍ appeared first on DC Books.