മലയാള സിനിമയിലെ പല കാലങ്ങള്‍ സംഗമിച്ച വേദിയില്‍, പ്രകാശം പൊഴിക്കുന്ന ഓര്‍മ്മകള്‍ നിറഞ്ഞ സന്ധ്യയില്‍ നിര്‍മ്മാതാവ് പ്രേം പ്രകാശിന്റെ ഓര്‍മ്മകളുടെ സമാഹാരമായ പ്രകാശവര്‍ഷങ്ങള്‍ പ്രകാശിപ്പിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാധാലക്ഷ്മി പത്മരാജന് നല്‍കിയാണ് പ്രകാശിപ്പിച്ചത്. വ്യാപരിച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് പ്രേം പ്രകാശ് എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പ്രേം പ്രകാശ് മലയാള സിനിമയില്‍ അവതരിപ്പിച്ച നടന്മാരായ അശോകന്‍, റഹ്മാന്‍, ബിജു മേനോന്‍ എന്നിവര്‍ പ്രേം പ്രകാശുമൊത്തുള്ള സിനിമാ ജീവിതത്തിലെ അവിസ്മരണീയ ഓര്‍മ്മകളുമായാണ് എത്തിയത്. ചടങ്ങില്‍ […]
The post പ്രകാശവര്‍ഷങ്ങള്‍ പ്രകാശിപ്പിച്ചു appeared first on DC Books.









