യുവകഥാകൃത്ത് പി.വി.ഷാജികുമാറിന് സി.വി.ശ്രീരാമന്‍ പുരസ്‌കാരം. ‘കിടപ്പറസമരം’ എന്ന കഥാസമാഹാരമാണ് ഷാജികുമാറിനെ 20,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന അവാര്‍ഡിന് അര്‍ഹനാക്കിയത്. ഒക്‌ടോബര്‍ 10ന് സി.വി.ശ്രീരാമന്റെ ജന്മനാടായ കുന്നംകുളത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. 2013ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്‌കാരം സ്വന്തമാക്കിയ ഷാജികുമാര്‍ കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്, എസ്.ബി.ടി കഥാ അവാര്‍ഡ്, കുഞ്ഞുണ്ണി മാഷ് സമ്മാനം, മാധവിക്കുട്ടി പുരസ്‌കാരം, ഇ.പി.സുഷമ എന്‍ഡോവ്‌മെന്റ്, മികച്ച തിരക്കഥയ്ക്കുള്ള ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് […]
The post പി.വി.ഷാജികുമാറിന് സി.വി.ശ്രീരാമന്‍ പുരസ്‌കാരം appeared first on DC Books.