ദൈവാനുഗ്രഹമുണ്ടെങ്കില്‍ മാത്രം സിദ്ധിക്കുന്നതാണ് സംഗീതകല എന്ന് പ്രസിദ്ധ തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ ശരത്. സംഗീതം കൊണ്ട് മനുഷ്യമനസ്സില്‍ നന്മ നിറയ്ക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ ഡി സി ബുക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത വിദ്യാരംഭത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ കൊച്ച ദൈവങ്ങളാണെന്നും അവര്‍ക്ക് സംഗീതം പകര്‍ന്നു നല്‍കാന്‍ കഴിയുന്നതില്‍ അതീവ സന്തോഷമുണ്ടെന്നും പറഞ്ഞ ശരത് കുട്ടികള്‍ക്ക് ആദ്യം സംഗീതത്തെക്കുറിച്ച് അടിസ്ഥാനപരമായ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. സ്വയം രഞ്ജിപ്പിക്കാന്‍ കഴിയുന്ന സംഗതിയാണ് സ്വരം എന്ന് അദ്ദേഹം […]
The post മനസ്സില്‍ നന്മ നിറയ്ക്കാന്‍ സംഗീതം appeared first on DC Books.