പുസ്തകങ്ങളെ ഏറെ സ്‌നേഹിക്കുന്നവരാണ് ചങ്ങനാശ്ശേരി നിവാസികളെങ്കിലും നിലവില്‍ സമീപ പ്രദേശമായ തിരുവല്ലയിലോ കോട്ടയത്തോ പോയി ഇഷ്ട പുസ്തകങ്ങള്‍ വാങ്ങേണ്ട അവസ്ഥയാണുള്ളത്. സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന പുസ്തകങ്ങള്‍ അവരെ തേടിയെത്തുന്ന ഒരു പുസ്തകച്ചന്ത ചങ്ങനാശ്ശേരിയില്‍ ആരംഭിച്ചു. ഒക്ടോബര്‍ ആറു മുതല്‍ പതിനഞ്ച് വരെയാണ് ചങ്ങനാശ്ശേരിയില്‍ ഈ പുസ്തകവിരുന്ന് നടക്കുന്നത്. ഡി സി ബുക്‌സും കറന്റ് ബുക്‌സും ചേര്‍ന്നൊരുക്കുന്ന പുസ്തകച്ചന്ത നടക്കുന്നത് പെരുന്ന ബസ് സ്റ്റാന്‍ഡിന് എതിര്‍വശമുള്ള സെന്റ് മേരീസ് ടവറിലാണ്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള മികച്ച പുസ്തകങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. തിരുവല്ല […]
The post ചങ്ങനാശ്ശേരിയില്‍ പുസ്തകച്ചന്ത ആരംഭിച്ചു appeared first on DC Books.