ഇഷ്ടം, നമ്മള്‍, മഞ്ഞു പോലൊരു പെണ്‍കുട്ടി തുടങ്ങി കുടുംബ സദസ്സുകളെ ആകര്‍ഷിച്ച നല്ല കഥകള്‍ പറഞ്ഞ തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ ശ്രദ്ധേയനായ ഒരു സംവിധായകനുമാണ്. താന്‍ ഒരു മികച്ച ചെറുകഥാകൃത്ത് കൂടിയാണെന്ന് അദ്ദേഹം തെളിയിക്കുന്ന പുസ്തകമാണ് വി.എസ്സും പെണ്‍കുട്ടികളും. ജീവിതത്തിന്റെ വൈകാരികവും വൈയക്തികവുമായ അനുഭവങ്ങളെ അതീവ ലാളിത്യത്തോടെ ആലേഖനം ചെയ്യുന്ന ഇരുപത്തൊന്ന് കഥകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഞാവല്‍ മരങ്ങള്‍ക്കിടയില്‍ അക്രമികള്‍ താവളമടിച്ചപ്പോള്‍ ഞാവല്‍ മരങ്ങള്‍ വെട്ടിക്കളയാന്‍ തീരുമാനമെടുത്ത പഞ്ചായത്തിനെക്കുറിച്ച് മൂന്ന് പെണ്‍കുട്ടികള്‍ വി.എസ് അച്ചുതാനന്ദന് കത്തയക്കുന്ന […]
The post കലവൂര്‍ രവികുമാര്‍ എഴുതിയ ചെറുകഥകള്‍ appeared first on DC Books.