ചങ്ങനാശ്ശേരിയില്‍ പുസ്തകങ്ങളുടെ വിരുന്നൊരുക്കി എത്തിയ ചങ്ങനാശ്ശേരി പുസ്തകച്ചന്തയ്ക്ക് തദ്ദേശവാസികളുടെ ഹൃദയംഗമമായ വരവേല്പ് ആദ്യദിനങ്ങള്‍ പിന്നിടുമ്പോള്‍ ശ്രേഷ്ഠകൃതികളും പുതിയ പുസ്തകങ്ങളും അടക്കമുള്ള അമൂല്യപുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനായി ആയിരക്കണക്കിന് വായനക്കാര്‍ മേള സന്ദര്‍ശിച്ചു കഴിഞ്ഞു. ഡി സി ബുക്‌സും കറന്റ് ബുക്‌സും ചേര്‍ന്നൊരുക്കുന്ന പുസ്തകച്ചന്ത പെരുന്ന ബസ് സ്റ്റാന്‍ഡിന് എതിര്‍വശമുള്ള സെന്റ് മേരീസ് ടവറിലാണ് നടക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള മികച്ച പുസ്തകങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. തിരുവല്ല സാല്‍വേഷന്‍ ആര്‍മി ഷോപ്പിംഗ് കോംപ്ലക്‌സിലുള്ള കറന്റ് ബുക്‌സ് ശാഖയുടെ ആഭിമുഖ്യത്തിലാണ് ചങ്ങനാശ്ശേരി പുസ്തകച്ചന്ത സംഘടിപ്പിച്ചിരിക്കുന്നത്. […]
The post ചങ്ങനാശ്ശേരിയുടെ ഹൃദയം തൊട്ട് പുസ്തകച്ചന്ത appeared first on DC Books.