അഴിമതികള്‍ ഏറ്റുപറഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനങ്ങളോട് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ ജയലളിതയുടെ അവസ്ഥയാണ് കാത്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. നികുതി വര്‍ധനവിനെതിരായ ജനകീയസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്. ബ്രിട്ടീഷ് ഭരണകാലത്തെ പോലെ ഏകാധിപത്യ രീതിയിലുള്ള നികുതി വര്‍ധനവാണ് സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ളത്. നിയമസഭയുടെ അംഗീകാരമില്ലാതെ വര്‍ധിപ്പിച്ച നികുതികള്‍ ഉടന്‍ പിന്‍വലിക്കാന്‍ തയാറാവണമെന്ന് പറഞ്ഞ വി.എസ് സര്‍ക്കാര്‍ നടപടി ക്രൂരവും നീചവുമാണെന്നും കുറ്റപ്പെടുത്തി. സെക്രട്ടറിയേറ്റിന് മുന്നില്‍ ഇടതുമുന്നണി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയില്‍ മുന്നണിയിലെ കക്ഷി നേതാക്കളെല്ലാം പങ്കെടുത്തു.
The post ഉമ്മന്‍ ചാണ്ടിയെ കാത്തിരിക്കുന്നത് ജയലളിതയുടെ അവസ്ഥ: വി.എസ് appeared first on DC Books.