അണുകുടുംബങ്ങളില്‍ ഓഫീസ് ജോലിയും ഭക്ഷണം തയ്യാറാക്കലും വീടുവൃത്തിയാക്കലും ഉള്‍പ്പെടെ വീട്ടുകാര്യങ്ങളുമായി തിരക്കു പിടിച്ചോടുന്ന ഒരു വീട്ടമ്മയ്ക്ക് ഏറ്റവും വിലപിടിച്ച ഒന്നാണ് സമയം. ഭൂരിഭാഗം വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളവും അടുക്കള ഒരു സര്‍ക്കസ് റിംഗും കിച്ചണ്‍ മാനേജ്‌മെന്റ് ഒരു ട്രപ്പീസുകളിയും ആകുന്നത് സമയമില്ലായ്മ കൊണ്ടാണെന്ന് നിസ്സംശയം പറയാം. വീട് എന്നും പുതുമയോടെ സൂക്ഷിക്കാനും പണവും സമയവും ലാഭിച്ചു കൊണ്ട് പാചകവും മറ്റ് വീട്ടുജോലികളും എളുപ്പത്തില്‍ ചെയ്തുതീര്‍ക്കാനും ഓരോ ഗൃഹനാഥയെയും സഹായിക്കുന്ന അടുക്കള നുറുങ്ങുകളുടെ അക്ഷരക്കൂട്ടമാണ് കിച്ചണ്‍ ടിപ്‌സ് എന്ന പുസ്തകം. […]
The post വീട്ടമ്മമാര്‍ക്ക് ചില പൊടിക്കൈകള്‍ appeared first on DC Books.