‘ആരാണാരാണപ്പൂപ്പന്‍ പുഞ്ചിരിതൂകുന്നപ്പൂപ്പന്‍ മുണ്ടു പുതച്ചോരപ്പൂപ്പന്‍ കഷണ്ടിയുള്ളോരപ്പൂപ്പന്‍ പല്ലില്ലാത്തോരപ്പൂപ്പന്‍ കണ്ണടവച്ചോരപ്പൂപ്പന്‍ വടിയൂന്നുന്നോരപ്പൂപ്പന്‍ നമ്മുടെ ഗാന്ധിയപ്പൂപ്പന്‍’ ഗാന്ധിജിയെ കുറിച്ചുള്ള ഈ മനോഹര കവിതയോടുകൂടിയാണ് ഏഴുമറ്റൂരിന്റെ ബാലകവിതകള്‍ എന്ന പുസ്തകം ആരംഭിക്കുന്നത്. പൂമ്പാറ്റ, ഉത്സവം, മഴ വന്നപ്പം, മഴവില്ല്, എന്തിഷ്ടം, പൂജ്യം, ആന, കേരളം, ഉമ്മേം മാമ്മോം, കടല്‍, എന്നിങ്ങനെ 80 കവിതകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡോറതി ലാ ഹാള്‍ട്ട്‌സിന്റെ ഇംഗ്ലീഷ് കവിത ‘മാതാപിതാക്കളോട്’ എന്ന പേരില്‍ പരിഭാഷപ്പെടുത്തി പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇതിനൊപ്പം ചെമ്മനം ചാക്കോയുടെ ‘അവതരണം’ എന്ന എന്ന കവിതയും […]
The post ആടിപ്പാടി രസിക്കാന്‍ തേനൂറും കവിതകള്‍ appeared first on DC Books.