സമാധാനം എന്നത് ആയുധങ്ങള്‍ നിശ്ശബ്ദമാക്കപ്പെട്ട അവസ്ഥ മാത്രമല്ല, മനുഷ്യസമൂഹങ്ങള്‍ക്ക് നീതിപൂര്‍വ്വം ജീവിക്കാന്‍ കഴിയുന്ന അവസ്ഥ സംജാതമാകുന്നതു കൂടിയാകണമെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍ അഭിപ്രായപ്പെട്ടു. ഇത് സ്ഥാപിക്കുന്നതാണ് ഈ വര്‍ഷത്തെ നോബല്‍ പുരസ്‌കാരം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറൈന്‍ഡ്രൈവില്‍ നടന്നു വരുന്ന 21-ാമത് ഡി സി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ നടന്ന ഇസ്രയേല്‍-പലസ്തീന്‍ പോരാട്ടം ആര്‍ക്കുവേണ്ടി എന്ന സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദപുസ്തകത്തില്‍ത്തന്നെ സൂചിപ്പിക്കുന്ന കാലത്തു തുടങ്ങിയ ഈ സംഘട്ടനം ചരിത്രത്തിന്റെ ഏതെങ്കിലുമൊരു കാലത്ത് അവസാനിക്കേണ്ടതായിരുന്നു, അതുണ്ടായില്ല […]
The post പുസ്തകമേളയെ ചൂടു പിടിപ്പിച്ച് ഒരു സംവാദം appeared first on DC Books.