കര്‍ണ്ണാടകത്തിലെ ഗ്രാമീണ ജീവിതത്തിന്റെ വാസ്തവികവും സൂക്ഷ്മവുമായ ചിത്രീകരണങ്ങളാലാണ് ശ്രീകൃഷ്ണ ആലനഹള്ളിയുടെ രചനകള്‍ കന്നഡ സാഹിത്യത്തിലെ മണിമുത്തുകളായി രേഖപ്പെടുത്തപ്പെട്ടത്. മനുഷ്യായുസ്സിന്റെ പകുതി പോലും പൂര്‍ത്തിയാക്കാനാവാതെ നാല്പത്തിരണ്ടാം വയസ്സില്‍ അന്തരിച്ച അദ്ദേഹത്തിന്റെ കൃതികള്‍ വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ശ്രീകൃഷ്ണ ആലനഹള്ളി മലയാളത്തിലെ വായനക്കാര്‍ക്കും പരിചിതനായി മാറിക്കഴിഞ്ഞിരുന്നു. ശ്രീകൃഷ്ണ ആലനഹള്ളി കവി, കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ ആധുനിക കന്നഡ സാഹിത്യത്തില്‍ പ്രശസ്തനായി. അദ്ദേഹം ബി.എയ്ക്ക് പഠിക്കുമ്പോള്‍ രചിച്ച മണ്ണിനഹാഡു (മണ്ണിന്റെ ഗീതം) എന്ന കവിതാ സമാഹാരം […]
The post കാപട്യമില്ലാത്ത കൊച്ചു ഹൃദയങ്ങളുടെ കഥ appeared first on DC Books.