ആലപ്പുഴയില്‍ പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തിന് പിന്നില്‍ സിപിഎം വിമതരാണെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. സംഭവത്തിലെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വി.എസ്. ആരോപിച്ചു. യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കുന്നതിനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്ന് പറഞ്ഞ വി.എസ് ആക്രമണത്തിനു കാരണം വിഭാഗീയതയെന്ന നിഗമനവും തള്ളിക്കളഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍. നാസറിന്റെ സ്ഥാനാര്‍ഥിത്വം തടയലായിരുന്നു അക്രമികളുടെ ലക്ഷ്യം എന്ന് പ്രതികള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. നാസര്‍ സ്ഥാനാര്‍ഥിയായാല്‍ കഞ്ഞിക്കുഴി മേഖലയില്‍ ആഭ്യന്തര […]
The post കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി വിഎസ് appeared first on DC Books.