മലയാളിയുടെ വായനയിലേക്ക് പുഴയും ആകാശവും ശാസ്ത്രയുക്തിയും ഒരുപോലെ സമന്വയിപ്പിച്ച എഴുത്തുകാരനാണ് സി.രാധാകൃഷ്ണന്‍. എഴുത്തിന്റെ എല്ലാ ക്ലാസ്സ് വിഭജനങ്ങള്‍ക്കും അതീതനായി എല്ലാത്തരം വായനക്കാര്‍ക്കും പ്രിയങ്കരനായി അദ്ദേഹത്തിന്റെ സാഹിത്യജീവിതം തുടരുകയാണ്. കഥകളും നോവലുകളും ശാസ്ത്രലേഖനങ്ങളും ഒക്കെയായി നീളുന്നു അദ്ദേഹം കൈരളിക്ക് സമര്‍പ്പിച്ച ഉപഹാരങ്ങള്‍. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു പൂച്ചയുടെ കഥയെഴുതി അധ്യാപകന്റെ കയ്യില്‍നിന്ന് തല്ലുകിട്ടി ആരംഭിച്ച എഴുത്ത് നവോത്ഥാന കാലഘട്ടത്തില്‍ തുടങ്ങി എഴുപതുകളിലും എണ്‍പതുകളിലും കൂടി ആധുനികോത്തര കാലഘട്ടത്തില്‍ എത്തി നില്‍ക്കുന്നു. എല്ലാ കാലഘട്ടങ്ങളിലും പ്രമേയപരമായി അനിഷേധ്യമായ ഉള്‍ക്കരുത്ത് […]
The post സി.രാധാകൃഷ്ണന്റെ ശ്രദ്ധേയമായ കഥകള്‍ ഒറ്റപ്പുസ്തകത്തില്‍ appeared first on DC Books.