ഹ്രസ്വമായ ദാമ്പത്യത്തിനൊടുവില്‍ വേര്‍പിരിഞ്ഞ ഒരു കലാകാരന്റെയും കലാകാരിയുടെയും രാഗവും രാഗനഷ്ടാനന്തര ജീവിതവും ഇതിവൃത്തമായി സ്വീകരിച്ച നോവലാണ് ലതാലക്ഷ്മി രചിച്ച തിരുമുഗള്‍ബീഗം. മകനും മകളും, പ്രണയിയും കാമുകിയും, പതിയും പത്‌നിയും, പിതാവും മാതാവും എന്നിങ്ങനെ വിവിധ വേഷങ്ങളാടുന്ന പുരുഷന്റെയും സ്ത്രീയുടെയും സന്തോഷ സന്താപങ്ങളുടെ എല്ലാ അവസ്ഥയിലേക്കുമാണ് ഈ നോവല്‍ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. തിരുമുഗള്‍ ബീഗത്തിലെ മുഖ്യകഥാപാത്രങ്ങള്‍ക്ക് ഹിന്ദുസ്ഥാനി സംഗീതലോത്തെ ചില പ്രശസ്ത വ്യക്തിത്വങ്ങളുമായി ഛായാസാമ്യമുണ്ട്. സിതാര്‍ വാദകനായ പണ്ഡിറ്റ് രവിശങ്കറിന്റെയും അദ്ദേഹത്തിന്റെ ആദ്യഭാര്യയായ റോഷനാരാബീഗം എന്ന അന്നപൂര്‍ണ്ണാദേവിയുടെയും ഛായയാണത്. […]
The post ഹിന്ദുസ്ഥാനി സംഗീതജ്ഞന്റെ രാഗവും രാഗനഷ്ടവും appeared first on DC Books.