നരേന്ദ്ര മോദിയെ പ്രശംസിച്ച സംഭവത്തില്‍ ഡോ. ശശി തരൂര്‍ എംപിക്കെതിരേ അച്ചടക്കനടപടി. എഐസിസി വക്താവ് സ്ഥാനത്തുനിന്നും തരൂരിനെ നീക്കിയതായി അറിയിച്ച് എഐസിസി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. കെപിസിസി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നരേന്ദ്ര മോദിയെ ആവര്‍ത്തിച്ചു പ്രശംസിക്കുന്ന ശശി തരൂരിനെതിരേ ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ഹൈക്കമാന്‍ഡിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് ഗൗരവതരമായി കാണണമെന്ന് അച്ചടക്കസമിതി ഹൈക്കമാന്‍ഡിനോട് ശുപാര്‍ശ ചെയ്തിരുന്നു. റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുക്കാന്‍ എ.കെ. ആന്റണി ചെയര്‍മാനായ അച്ചടക്കസമിതിയെ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ചുമതലപ്പെടുത്തുകയായിരുന്നു. മോദിയെ അനുകൂലിച്ചു തരൂര്‍ നിരന്തരമായി നടത്തുന്ന പ്രസ്താവനകള്‍ […]
The post ശശി തരൂരിനെതിരെ അച്ചടക്കനടപടി appeared first on DC Books.