നന്നേ ചെറുപ്പത്തിലാണ് വൃകൃതിരാമന്‍ മനയ്ക്കലെത്തിയത് അച്ഛന്‍ നമ്പൂതിരിയുടെ തോട്ടത്തില്‍ ഒരു മരക്കൊമ്പില്‍ അവനും അമ്മയും ഇരിക്കുകയായിരുന്നു. പെട്ടന്നാണ് മനയ്ക്കലെ പണിക്കാര്‍ തോട്ടത്തിലേക്കു വന്നത് വന്നപാടെ അവരില്‍ ഒരുവന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അതാ കൊരങ്ങന്‍, കൊരങ്ങന്‍!. അമ്മ അവനെ മുറുകെപ്പിടിച്ചു. അവന്‍ അമ്മയുടെ വയറിനോട് ഒട്ടിയിരുന്നു. അമ്മ അടുത്ത മരക്കൊമ്പിലേക്ക് അവനേയും കൊണ്ടു ചാടി. ട്ടേ… പെട്ടന്നാണ് ഒരു കല്ല് അമ്മയുടെ ദേഹത്തു വന്നു വീണത്. കൈവിട്ടു. അമ്മയ്ക്ക് വല്ലാതെ വേദനിച്ചുകാണും. അവന്‍ മരക്കൊമ്പില്‍നിന്നു താഴെ വീണു. […]
The post വികൃതി രാമന്റെ കഥകള്‍ appeared first on DC Books.