സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി രംഗത്ത്. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേത് വികസനവിരുദ്ധസമീപനമാണെന്ന് നിതിന്‍ ഖഡ്കരി കുറ്റപ്പെടുത്തി. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കേരളത്തിനു പദ്ധതികളില്ല. റോഡ്, തുറമുഖ, നഗര വികസനത്തില്‍ കേരളം പിന്നിലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തെ സഹായിക്കാന്‍ കേന്ദ്രത്തിന് ആഗ്രഹമുണ്ട്. എന്നാല്‍ കേരളം സഹകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കേരളം മുന്നോട്ട് വന്നാല്‍ സ്മാര്‍ട്‌സിറ്റി അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
The post ഉമ്മന്‍ചാണ്ടിയുടേത് വികസന വിരുദ്ധസമീപനമെന്ന് നിതിന്‍ ഖഡ്കരി appeared first on DC Books.