ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രത്തെ ആധാരമാക്കി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള പ്രൊഫസര്‍ എ.ശ്രീധരമേനോന്റെ കൃതിയാണ് ഇന്ത്യാ ചരിത്രം. രണ്ട് വാല്യങ്ങളിലായി പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകങ്ങളുടെ അഞ്ചാമത് പതിപ്പ് പുറത്തിറങ്ങി. ചരിത്രാതീത കാലം മുതല്‍ മുഗള്‍ സാമ്രാജ്യകാലം വരെയുള്ള ഇന്ത്യയുടെ സംഭവബഹുലവും വര്‍ണ്ണോജ്ജ്വലവുമായ ചരിത്രമാണ് ആദ്യ വാല്യത്തില്‍ പ്രതിപാദിക്കുന്നത്.പ്രാചീന ഇന്ത്യ, സിന്ധൂനദീതട സംസ്‌കാരം, വേദ കാലം, പ്രാചീന ഇന്ത്യയിലെ രാജവംശങ്ങള്‍ എന്നിവ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മുഗള്‍ ഭരണ കാലം മുതല്‍ ആധുനിക കാലം വരെയുള്ള ചരിത്രമാണ് രണ്ടാം ഭാഗത്തില്‍ [...]
The post സമ്പൂര്‍ണ ഇന്ത്യാ ചരിത്രം രണ്ട് വാല്യങ്ങളില്‍ appeared first on DC Books.