മലയാളത്തിലെ താരമൂല്യമേറെയുള്ള നായകന്മാരായ ഫഹദ് ഫാസിലും ദിലീപും ഒന്നിക്കുന്നു. മുരളീഗോപി തിരക്കഥയെഴുതുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രതീഷ് അമ്പാട്ടാണ്. മുരളീഗോപിയും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ പേരും മറ്റ് കാര്യങ്ങളും അറിവായിട്ടില്ല. ലാല്‍ജോസ്, ബ്ലെസ്സി തുടങ്ങി വിവിധ സംവിധായകര്‍ക്കൊപ്പം സഹസംവിധായകനായിരുന്ന രതീഷ് അമ്പാട്ട് നിരവധി പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഏഴ് സുന്ദര രാത്രികള്‍ എന്ന ലാല്‍ജോസ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ് രതീഷ്.
The post ഫഹദും ദിലീപും ഒന്നിക്കുന്നു appeared first on DC Books.