കേരളത്തിലെ എണ്ണപ്പെട്ട ക്രൈസ്തവ കുടുംബങ്ങളില്‍ ഒന്നാണ് അധികാരത്തില്‍ കുടുംബം. അവിടുത്തെ ഇളമുറക്കാരനായി പിറന്നുവീണ കുഞ്ഞിന് അവന്റെ അപ്പന്‍ ഫീലിപ്പോസ് ഇറാനിമോസ് എന്ന വിചിത്രമായ പേരു നല്‍കി. ബന്ധുക്കളും നാട്ടുകാരും മാമോദീസയുടെ അന്നാണ് കുഞ്ഞിനെ ആദ്യമായി കണ്ടത്. കണ്ടവരെല്ലാം രഹസ്യമായി പിറുപിറുത്തു. ”അയ്യേ, ഇതൊരു കരിക്കോട്ടക്കരിക്കാരനാണല്ലോ.” ഇറാനിയോസ് കാക്കക്കറുമ്പനായതായിരുന്നു അതിന്റെ കാരണം. വടക്കന്‍ കേരളത്തിലെ കുടിയേറ്റ ഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കനാന്‍ ദേശമെന്നാണ് അറിയപ്പെടുന്നത്. അപകര്‍ഷതയുടെ നിഴലില്‍ വളര്‍ന്ന ഇറാനിയോസ് ഒടുവില്‍ തിരിച്ചറിഞ്ഞു തന്റെ പൈതൃകം കുടികൊള്ളുന്നത് കരിക്കോട്ടക്കരിയിലാണെന്ന്. […]
The post ഒരു കുടിയേറ്റഗ്രാമത്തിലെ ജീവിതങ്ങള്‍ appeared first on DC Books.