കുന്നുകളും മലകളുമില്ലാത്ത ,ചതുപ്പു നിലങ്ങളും തടാകങ്ങളും നിറഞ്ഞ നാടാണ് ഫിന്‍ലന്റ്. പകലിന്റെ ദൈര്‍ഘ്യം കൂടിയ ഫിന്‍ലന്റ് ഭൂമിയുടെ വടക്കേ അറ്റത്ത് മനുഷ്യവാസമുള്ള ഒടുവിലത്തെ രാജ്യമാണ്. ഇവിടേയ്ക്ക് ലോകസഞ്ചാരിയായ എസ്.കെ പൊറ്റെക്കാട്ട് നടത്തിയ യാത്രയുടെ അനുഭവക്കുറിപ്പുകളാണ് പാതിരാസൂര്യന്റെ നാട്ടില്‍. 1956ല്‍ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ ആദ്യ ഡി.സി പതിപ്പ് പുറത്തിറങ്ങിയത് 2002ലാണ്. പുസ്തകത്തിന്റെ ആറാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഫിന്‍ലന്റിലെ ജനങ്ങളുടെ ജീവിത രീതികളും സവിശേഷതകളും വളരെ തനിമയോടെ, സ്വാഭാവികതയോടെ കാവ്യാത്മകമായി പൊറ്റെക്കാട്ട് ആവിഷ്‌കരിച്ചിരുന്നു. മലയാള ഭാഷയിലെ സഞ്ചാര സാഹിത്യത്തിന് എസ്.കെ [...]
The post പാതിരാസൂര്യന്റെ നാട്ടിലൂടെ ഒരു ലോകസഞ്ചാരിയുടെ യാത്ര appeared first on DC Books.